മുഖവുര

ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പ് 1942ല്‍ രൂപീകൃതമായി. സംസ്ഥാന ഭരണ സംവിധാനത്തിന്‍ കീഴിലെ ഒരു സ്റ്റാറ്റ്യൂട്ടറി ഓഡിറ്റിംഗ് ഏജന്‍സിയാണ് ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പ്. പൊതുധന വിനിയോഗത്തിന്റെ ഏതാണ്ട് പകുതിയോളം കൈകാര്യം ചെയ്യുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, ബോര്‍ഡുകള്‍ തുടങ്ങിയ തദ്ദേശനിധികളാണ് വകുപ്പിന്റെ ഓഡിറ്റ് പരിധിയില്‍ വരുന്നത്. ഈ സ്ഥാപനങ്ങളിലെ സാമ്പത്തിക ഭരണനിര്‍വ്വഹണം സുതാര്യവും കാര്യക്ഷമവും നിയമബദ്ധവുമാണെന്ന് ഉറപ്പാക്കുകയാണ് വകുപ്പിന്റെ പ്രധാന ചുമതല.

ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പ് നടത്തുന്ന വാര്‍ഷിക ഓഡിറ്റുകളും അവയിലുള്ള അനന്തര നടപടികളും പ്രസ്തുത സ്ഥാപനങ്ങളുടെ ധനസ്വരൂപണവും വിനിയോഗവും ക്രമമാക്കുന്നതില്‍ നിസ്തുലമായ പങ്കാണ് വഹിക്കുന്നത്.

ഓഡിറ്റ് നിരീക്ഷണങ്ങള്‍ വകുപ്പിന്റെ ഓഡിറ്റിന് വിധേയമാകുന്ന സ്ഥാപനങ്ങളുടെ സാമ്പത്തിക, പ്രവര്‍ത്തന മേഖലകളില്‍ കാണുന്ന പോരായ്മകളുടെയും ക്രമക്കേടുകളുടെയും കൃത്യമായ ചിത്രം നല്‍കുന്നതോടൊപ്പം പ്രസ്തുത സ്ഥാപനങ്ങള്‍ അവയുടെ ഉന്നമനത്തിനും മെച്ചപ്പെട്ട പ്രവര്‍ത്തനത്തിനും സ്വീകരിക്കേണ്ടുന്ന നടപടികളെ സംബന്ധിച്ച സ്പഷ്ടമായ നിര്‍ദ്ദേശങ്ങളും ഉള്‍ക്കൊള്ളുന്നു. ക്രമക്കേടുകള്‍ പരിഹരിക്കുന്നതിനും, ഭാവിയില്‍ അവ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നതിനും അധികൃതര്‍ക്ക് ഓഡിറ്റ് നിരീക്ഷണങ്ങള്‍ മാര്‍ഗദര്‍ശികളാവുന്നു.

1994ല്‍ കേരള നിയമസഭ പാസ്സാക്കിയ കേരള ലോക്കല്‍ ഫണ്ട് ഓഡിറ്റ് നിയമം 10.01.96ലെ ജ.ജി.ഒ.(പപി)77/96-ാം ഉത്തരവുപ്രകാരം 15.01.96ല്‍ നിലവില്‍വന്നു. തുടര്‍ന്ന് 09.02.96ലെ ജ.ജി.ഒ (പപി) നം. 180/96/ഫിന്‍‌ ഉത്തരവുപ്രകാരം ബന്ധപ്പെട്ട ഓഡിറ്റ് ചട്ടം പ്രാബല്യത്തില്‍ വന്നു. മേല്‍ പ്രസ്താവിത നിയമത്തിനും ചട്ടത്തിനും അനുസരിച്ചാണ് ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പ് പ്രവര്‍ത്തിക്കുന്നത്.

കേരള ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പ് കേരള സംസ്ഥാന ഓഡിറ്റ് വകുപ്പായി പുനര്‍നാമകരണം ചെയ്തു.   ഉത്തരവു വായിക്കുക

തുടര്‍ന്ന് വായിക്കുക