കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്

ദൗത്യം
1994 ലെ കേരള ലോക്കല്‍ ഫണ്ട് ഓഡിറ്റ് നിയമ-വ്യവസ്ഥകള്‍ക്ക് വിധേയമായി എക്സിക്യൂട്ടീവിന്  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോടും മറ്റ് ലോക്കല്‍ ഫണ്ട് സ്ഥാപനങ്ങളോടും പൊതുവില്‍ സംസ്ഥാന നിയമസഭയോടും ഉളള  ഉത്തരവാദിത്തബാധ്യതാമനോഭാവം പരിപോഷിപ്പിക്കുക എന്നതാണ് വകുപ്പിന്റെ ദൌത്യം.
ദര്‍ശനം
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റ് ലോക്കല്‍ ഫണ്ട് സ്ഥാപനങ്ങള്‍ എന്നിവയിലെ ഭരണനൈപുണ്യത വര്‍ദ്ധിപ്പിക്കുന്നതിലേക്കായി  സഹായകമാകുന്നതരത്തില്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റിന്റെ പ്രാമുഖ്യം, ഗുണപരത എന്നിവ വര്‍ദ്ധിപ്പിക്കുക എന്നതാണ് കേരള സംസ്ഥാന ഓഡിറ്റ്  വകുപ്പിന്റെ ദര്‍ശനം.

 

ആഡിറ്റിന്റെ ലക്ഷ്യം

ധനകാര്യ ഓഡിറ്റ്, കംപ്ളയിന്‍സ് ഓഡിറ്റ്, പെര്‍ഫോര്‍മന്‍സ് ഓഡിറ്റ് എന്നീ ഓഡിറ്റ് പ്രക്രിയകളിലൂടെ സ്ഥാപനങ്ങളുടെ ഭരണനിര്‍വ്വഹണം, ധനഭരണം എന്നീ പ്രവര്‍ത്തനങ്ങളുടെ നിയമപരത, ക്രമപരത, ഉചിതജ്ഞത, ഗുണപരത, മിതവ്യയത്വം, കാര്യശേഷി എന്നിവ ഉറപ്പുവരുത്തുക എന്നതാണ് കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്ന്റെ ലക്ഷ്യം.


കേരള സംസ്ഥാന ഓഡിറ്റ് വകുപ്പില്‍ നിക്ഷിപ്തമായ അധികാരം


കേരള ലോക്കല്‍ ഫണ്ട് ഓഡിറ്റ് നിയമം വകുപ്പ് 6 (3) പ്രകാരം സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലുളള എല്ലാ തദ്ദേശ ഫണ്ട് സ്ഥാപനങ്ങളുടെയും ഓഫീസുകള്‍        കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡയറക്ടര്‍ക്ക് പരിശോധനയ്ക്ക് വിധേയമാക്കാവുന്നതാണ്.